കോവിഡ് 19: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികൾക്കും ഐ.വി.ആര്‍ സംവിധാനം ആരംഭിച്ചു

അതിഥി തൊഴിലാളികള്‍ക്ക് 9015978979 നമ്പറില്‍ വിളിക്കാം മറ്റുളളവര്‍ക്ക് 9205284484

കോവിഡ് 19: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികൾക്കും ഐ.വി.ആര്‍ സംവിധാനം ആരംഭിച്ചു
കോവിഡ് 19: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികൾക്കും ഐ.വി.ആര്‍ സംവിധാനം ആരംഭിച്ചു

കോവിഡ് 19:
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികൾക്കും ഐ.വി.ആര്‍ സംവിധാനം ആരംഭിച്ചു

അതിഥി തൊഴിലാളികള്‍ക്ക് 9015978979 നമ്പറില്‍ വിളിക്കാം
മറ്റുളളവര്‍ക്ക് 9205284484


കോവിഡ് 19 സാഹചര്യങ്ങളുടെയും പൊതുനിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെയും മറ്റുള്ളവരുടെയും ആവശ്യങ്ങള്‍ അറിയിക്കുന്നതിനും ആശങ്കകള്‍ പരിഹരിക്കുന്നതിനുമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഐ.വി.ആര്‍ (ഇന്റഗ്രേറ്റഡ് വോയ്സ് റെസ്‌പോണ്‍സ്) സംവിധാനം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലാണു സംസ്ഥാനത്ത് ആദ്യമായി ഈ സംവിധാനം നിലവില്‍ വരുന്നത്.

9205284484 എന്ന നമ്പരില്‍ വിളിച്ച് ജനങ്ങള്‍ക്ക് ആവശ്യമുള്ള സേവനങ്ങള്‍ക്കായുള്ള ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം. കോവിഡ് 19നുമായി ബന്ധപ്പെട്ട കണ്‍ട്രോള്‍ റൂം സേവനങ്ങള്‍, മാനസികാരോഗ്യ സേവനങ്ങള്‍, മരുന്നുകളുടെയും മറ്റ് അവശ്യ വസ്തുക്കളുടേയും സേവനങ്ങള്‍ എന്നിവ ഇതിലൂടെ ലഭ്യമാകും. ഐ.വി.ആര്‍ വഴി ലഭിക്കുന്ന ആവശ്യങ്ങള്‍, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ക്കു കൈമാറുകയും പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

അതിഥി തൊഴിലാളികള്‍ക്കു മാത്രമായി പ്രത്യേക ഹെല്‍പ്പ് ലൈന്‍ സംവിധാനവും ഇതിനൊപ്പം തയ്യാറാക്കിയിട്ടുണ്ട്. അതിനായി 9015978979 എന്ന നമ്പരില്‍ ബന്ധപ്പെട്ട് ആവശ്യമുള്ള സേവനങ്ങള്‍ക്കായുള്ള ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം. എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണു പ്രവര്‍ത്തനസമയം. ഹിന്ദി, ബംഗാളി, തമിഴ് ഭാഷകള്‍ തിരഞ്ഞെടുക്കുന്നതിനായി യഥാക്രമം 1, 2, 3 എന്ന് ഈ നമ്പറുകള്‍ അമര്‍ത്തുക. ഐ.വി.ആര്‍ സംവിധാനത്തിലൂടെ ലഭിക്കുന്ന കോളുകള്‍ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന 30 വോളന്റീയര്‍മാര്‍ സ്വീകരിക്കുകയും ജില്ലാ നേതൃത്വത്തിനു കൈമാറുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഈ സംവിധാനത്തെപ്പറ്റിയുള്ള അറിയിപ്പ് പരമാവധി അതിഥി തൊഴിലാളികളില്‍ എത്തിക്കാന്‍ എല്ലാവരും ശ്രമിക്കണം.

അടൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവരുന്ന ടീന്‍ ടെക്കീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐടി സ്റ്റാര്‍ട്ട്അപ് സി ഇ ഒ ഷിയാസ് മുഹമ്മദ് സുനില്‍, ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈ ഓപ്പറേറ്റര്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് ഐ.വി.ആര്‍ നിര്‍മ്മിച്ചത്. 80 പേര്‍ക്ക് ഇവയിലൂടെ ഒരേസമയം പ്രവര്‍ത്തിക്കാന്‍ സാധിക്കും.