മരുന്ന് വണ്ടി വരുന്നുണ്ട് കൈ കാണിച്ചോളൂ..

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലേയ്ക്കുള്ള ജീവൻരക്ഷാ മരുന്നുകളുമായി ഫയർ & റെസ്ക്യൂ സർവ്വീസസിന്റെ വാഹനം ഇന്ന് രാവിലെ ഏഴു മണിക്ക് ആസ്ഥാന ഓഫീസിൽ നിന്നും പുറപ്പെട്ടു..

കേരളസംസ്ഥാന യുവജനകമ്മീഷനുമായി ബന്ധപ്പെട്ട് ആവശ്യം ഉന്നയിച്ച രോഗികൾക്കാണ് മരുന്നുകൾ എത്തിക്കുന്നത്.

സ്റ്റേഷൻ ഓഫിസർ നിതിൻ രാജ്, ഫയർ റെസ്ക്യൂ ഓഫിസർമാരായ മനുമോഹൻ, സന്തോഷ്, പ്രശാന്ത് എന്നിവർ യുവജന കമ്മീഷൻ അധികൃതരിൽ നിന്നും മരുന്നുകൾ ഏറ്റുവാങ്ങി.

സേനാംഗംങ്ങളായ പ്രശാന്ത്, സന്തോഷ് എന്നിവരാണ് ദൗത്യസംഘത്തിലുള്ളത്.