വരള്‍ച്ചാ പ്രതിരോധം: കാര്യക്ഷമമായ ജലവിതരണം വാട്ടര്‍ അതോറിറ്റി ഉറപ്പാക്കണം

വരള്‍ച്ചാ പ്രതിരോധം: കാര്യക്ഷമമായ ജലവിതരണം വാട്ടര്‍ അതോറിറ്റി ഉറപ്പാക്കണം

വരള്‍ച്ചാ പ്രതിരോധം: കാര്യക്ഷമമായ ജലവിതരണം വാട്ടര്‍ അതോറിറ്റി ഉറപ്പാക്കണം

വരള്‍ച്ചാ പ്രതിരോധം: കാര്യക്ഷമമായ ജലവിതരണം
വാട്ടര്‍ അതോറിറ്റി ഉറപ്പാക്കണം


വരള്‍ച്ചയെ ഫലപ്രദമായി നേരിടുന്നതിന് ജലവിതരണം കാര്യക്ഷമമായി നടക്കുന്നെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. ജില്ലയിലെ ജലവിതരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ജലവിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും ജനപ്രതിധികളും അംഗമായ 'ഡ്രോട്ട് മാനേജ്‌മെന്റ്' എന്ന വാട്‌സാപ്പ് കൂട്ടായ്മ ഉപയോഗിക്കണം. ഈ വാട്‌സാപ്പ് കൂട്ടായ്മയുടെ മേല്‍നോട്ടം വഹിക്കുന്നതിന് ദുരന്തനിവാരണ വിഭാഗത്തില്‍ നിന്ന് ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കും. ഈ ഉദ്യോഗസ്ഥന്‍ ജലവിതരണവുമായി ബന്ധപ്പെട്ട പരാതികളിന്മേല്‍ സ്വീകരിച്ച നടപടികള്‍ ഉറപ്പു വരുത്തണം.

പഞ്ചായത്തുകളില്‍ നിന്ന് പറഞ്ഞിരിക്കുന്ന അളവിലായിരിക്കണം വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ജലവിതരണം നടത്തേണ്ടത്. ജലവിതരണം നടത്തുന്നതിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഉറപ്പുവരുത്തണം. വാട്ടര്‍ അതോറിറ്റിയുടെ ജലം സ്വകാര്യ വ്യക്തികള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. പഞ്ചായത്തിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ ഡിഡിപി വിലയിരുത്തണം. പരാതിരഹിതമായ ജലവിതരണം ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധ പുലര്‍ത്തുവാൻ നിർദ്ദേശിച്ചിട്ടുണ്ട്.