ശബരിമലയില്‍ ഓണ്‍ലൈന്‍ വഴിപാട് ബുക്കിംഗ് സൗകര്യം

ശബരിമലയില്‍ ഓണ്‍ലൈന്‍ വഴിപാട് ബുക്കിംഗ് സൗകര്യം
ശബരിമലയില്‍ ഓണ്‍ലൈന്‍ വഴിപാട് ബുക്കിംഗ് സൗകര്യം

ശബരിമലയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓണ്‍ലൈന്‍ വഴിപാട് ബുക്കിംഗ് സൗകര്യം ഒരുക്കി. മേട -വിഷു പൂജകള്‍ക്കായി ശബരിമല നട തുറക്കുന്ന 14 മുതല്‍ 18 വരെ എട്ട് വഴിപാടുകള്‍
www.onlinetdb.com എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.

നീരാഞ്ജനം, നെയ് വിളക്ക്, അഷ്ടോത്തര അര്‍ച്ചന, സഹസ്രനാമ അര്‍ച്ചന, സ്വയംവരാര്‍ച്ചന, നവഗ്രഹ നെയ്യ് വിളക്ക്, ഗണപതി ഹോമം, ഭഗവതിസേവ എന്നീ എട്ട് വഴിപാട് ഇനങ്ങള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം. വഴിപാടുകള്‍ ബുക്ക് ചെയ്യുന്ന പോര്‍ട്ടല്‍ വഴി നിലവില്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈനായി കാണിക്ക ( ഇ- കാണിക്ക) അര്‍പ്പിക്കുന്നതിനും, അന്നദാന സംഭാവന നല്‍കുന്നതിനുമുള്ള സൗകര്യം കൂടി ഉടന്‍ തന്നെ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. അന്നദാന സംഭാവനകള്‍ക്ക് ആദായ നികുതി ഇളവ് ലഭിക്കും. ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴി നേരിട്ടും കാണിക്ക, അന്നദാനം സംഭാവനകള്‍ നല്‍കാം. കാണിക്ക, അന്നദാനം എന്നിവ യഥാക്രമം ധനലക്ഷ്മി ബാങ്കിന്റെ 012600100000019, 012601200000086 എന്നീ അക്കൗണ്ടുകള്‍ വഴി സമര്‍പ്പിക്കാം.